Latest NewsIndiaNews

സീതാറാം യച്ചൂരിക്കെതിരെ മാനനഷ്ടക്കേസ്

മുംബൈ : ഗൗരിലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ ആർ.എസ്.എസിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ മാനനഷ്ടക്കേസ് . കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി , ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്കെതിരെയും കേസ് ഫയൽ ചെയ്‌തിട്ടുണ്ട്‌. ആർ.എസ്.എസ് പ്രവർത്തകനും അഭിഭാഷകനുമായ ദ്രുതിമാൻ ജോഷിയാണ് കുർല മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തിരിക്കുന്നത്‌.

ഗൗരി ലങ്കേഷ് വധത്തിനു പിന്നിൽ ആർ.എസ്.എസ് ആണ് എന്ന പ്രഖ്യാപനത്തിനെതിരെയാണ് മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌. യാതൊരു തെളിവുമില്ലാതെ ഉന്നയിച്ച ആരോപണത്തിൽ തനിക്കും സംഘടനയ്ക്കും മാനഹാനി ഉണ്ടായെന്നും തന്റെ സുഹൃത്തുക്കൾ ഇവരുടെ പരാമർശം ഉപയോഗിച്ച് തന്നെ വ്യക്തിപരമായി ആക്ഷേപിച്ചെന്നും ജോഷി വ്യക്തമാക്കുന്നു. അതേസമയം കേസിനെതിരെ നിയമപരമായി നീങ്ങുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button