വാഷിംഗ്ടൺ: ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ എംബസി പൂട്ടാൻ ഒരുങ്ങി ട്രംപ്. ഇക്കാര്യം ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ അറിയിച്ചു. എംബസിയിലെ നയതന്ത്രജ്ഞർക്കു ദുരൂഹമായ നിലയിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായതാണ് ട്രംപ് ഭരണകൂടത്തിന് ഇത്തരമൊരു നടപടിക്ക് പ്രേരണയാകാൻ കാരണം.
ഹവാനയിൽ ജോലിക്കെത്തിയ നയതന്ത്രജ്ഞർക്ക് നേരെ ക്യൂബ മനഃപൂർവം സോണിക് ഡിവൈസ് ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയതായും നയതന്ത്രജ്ഞർക്കു ആരോഗ്യപ്രശ്നങ്ങളുണ്ടായത് ഗൗരവകരമായ കാര്യമാണെന്നും ടില്ലേഴ്സൺ ചൂണ്ടിക്കാട്ടി.
Post Your Comments