കൊല്‍ക്കത്ത: വിജയ ദശമി ദിനത്തില്‍ ആയുധങ്ങള്‍ പൂജിക്കുമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ പ്രഖ്യാപനത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ആയുധങ്ങളുമേന്തിയുള്ള ഒരു റാലിയും അനുവദിക്കില്ലെന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. ആയുധമേന്തിയുള്ള റാലിക്കെതിരെ ബംഗാള്‍ പോലീസ് മേധാവിയും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ചു.
ബംഗാളിന്റെ സമാധാനം ഇല്ലാതാക്കി സംസ്ഥാനത്തിന്റെ സംസ്കാരത്തെ വേദനിപ്പിക്കാമെന്ന് ആര്‍എസ്‌എസ്സോ ബജ്രംഗ്ദളോ വിഎച്ച്‌പിയോ ചിന്തിക്കുന്നുണ്ടെങ്കില്‍ തീ കൊണ്ടു കളിക്കരുതെന്ന് അവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നുവെന്ന് നബന്നയില്‍ ചേര്‍ന്ന സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ മമത പറഞ്ഞു.
വിജയദശമി ദിനത്തില്‍ ആയുധ പൂജ നടത്തുമെന്ന് വിഎച്ച്‌പിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൂജ ആഘോഷങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി മമത രംഗത്തെത്തിയത്.
Post Your Comments