തിരുവനന്തപുരം: അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശം ഇന്നും ചര്‍ച്ചയാകുകയാണ്. പലര്‍ക്കെതിരെയും ആരോപണം ഉയര്‍ന്ന പോലെ തന്നെയായിരുന്നു ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ക്ഷേത്ര പ്രവേശനം. ക്രിസ്ത്യാനിയായിട്ടും യേശുദാസിന്റെ ക്ഷേത്രപ്രവേശനം ആരും വിലക്കിയിരുന്നില്ല.
എന്നാല്‍, വേദികളില്‍ പാടുക മാത്രമേ യേശുദാസ് ചെയ്തിട്ടുള്ളൂ. ക്ഷേത്രത്തിനുള്ളില്‍ യേശുദാസിനെ പ്രവേശിപ്പിച്ചിട്ടില്ല. ഗുരുവായൂരപ്പനെക്കുറിച്ച് ഞാന്‍ ഒരുപാട് പാട്ടുകള്‍ പാടിയിട്ടുണ്ട്. പക്ഷേ, ക്ഷേത്രത്തിനകത്തു കയറി കണ്ണനെ കാണാന്‍ എനിക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കൃഷ്ണനെക്കുറിച്ച് ഒട്ടേറെ പാട്ടുകള്‍ പാടിയിട്ടുള്ള എനിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് കയറാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ വന്നു. ഗുരുവായൂരപ്പന്‍ എന്റെ അപ്പനാണ്. അച്ഛനും മകനുംതമ്മിലുള്ള വിഷയം ഞങ്ങള്‍ തീര്‍ത്തോളാം എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
നവരാത്രി ദിനത്തില്‍ ശ്രീപത്മനാഭനെ കാണാനാണ് യേശുദാസ് എത്തുന്നത്. താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം യേശുദാസ് പത്മമാനാഭ സ്വാമി ക്ഷേത്ര അധികൃതര്‍ക്ക് അയച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ നിന്ന് അയച്ച സത്യവാങ്മൂലം നാളെ ചേരുന്ന ക്ഷേത്ര ഭരണസമിതി ചര്‍ച്ച ചെയ്യും. യേശുദാസിന് അനുമതിയും നല്‍കും. ഇതോടെ ക്ഷേത്രത്തിനുള്ളില്‍ ഗാനാലാപനത്തിന് യേശുദാസിന് അവസരം ഒരുങ്ങും.
കഴിഞ്ഞ ദിവസമാണ് മതിലകം ഓഫീസില്‍ യേശുദാസിന്റെ സത്യവാങ്മൂലം കിട്ടിയത്. സ്വാതിതിരുന്നാല്‍ മഹാരാജാവ് രചിത്ത പത്മനാഭ ശതകം ക്ഷേത്രത്തിനുള്ളില്‍ യേശുദാസ് ആലപിക്കുമെന്നാണ് സൂചന. ക്ഷേത്ര കല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ യേശുദാസിന്റെ കച്ചേരി നടക്കും.
Post Your Comments