ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയത് നടത്തുന്ന തട്ടിപ്പിനു എതിരെ ജാഗ്രതാ നിര്‍ദേശവുമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം കമ്പനിയായ ഡ്യൂ. ഡ്യൂവിന്റെ പേരില്‍ ബില്ലില്‍ ഇളവുകള്‍ ലഭിക്കുമെന്നു പറഞ്ഞ് ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ കമ്പനിയെ അറിയക്കണമെന്ന ഡ്യൂ വ്യക്തമാക്കി. ഡ്യൂവില്‍ ജോലി ചെയുന്നവരാണെന്നു പറഞ്ഞ് ചിലര്‍ ഡിസ്‌കൗണ്ട് വാഗ്ദാനവുമായി രംഗത്തു വരുന്നുണ്ട്. ഇത്തക്കാരെ സൂക്ഷിക്കണമെന്നു ഡ്യൂ അറിയിച്ചു. ഇത് സംബന്ധിച്ച സന്ദേശം ഡ്യൂ ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. 043905555 എന്ന നമ്പരില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരെങ്കിലും സമീപിച്ചാല്‍ കമ്പനിയെ അറിയിക്കണമെന്നു ഡ്യൂ വ്യക്തമാക്കി.
യു.എ.ഇ ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡ്യൂവിന്റെ പേരില്‍ തട്ടിപ്പ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ടെലികോം കമ്പനികളുടെ പേരില്‍ വിളിക്കുകയും വലിയ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുതാണ് തട്ടിപ്പിന്റെ രീതി. 500,000 ദിര്‍ഹം വരെ സമ്മാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഇതിനു തടയാനുള്ള നടപടികള്‍ ശക്തമാക്കിയെന്ന ഇത്തിസാലത്തും ഡ്യൂവും അറിയിച്ചു.
Post Your Comments