ദുബായ്: ഇനി ഫോൺ ബിൽ കൂട്ടാതെ തന്നെ പോസ്‌പെയ്‌ഡ് പ്ലാൻ ഉയർത്താം. ദുബായിലെ ഡ്യൂ എന്ന ടെലികോം കമ്പനിയാണ് ഉപഭോക്താക്കൾക്ക് ഇത്രയേറെ സന്തോഷം നൽകുന്ന ഓഫർ നൽകുന്നത്. ഒരേ സമയത്ത് ഉപഭോക്താക്കൾക്ക് പ്രീപെയ്‌ഡ് സേവനവും പോസ്‌പെയ്‌ഡ് സേവനവും ലഭിക്കും അതും കുറഞ്ഞ നിരക്കിൽ. പ്രതിമാസം ഉപഭോക്താക്കൾ 80ദിർഹം മുതൽ 135 വരെ നൽകിയാൽ മതിയാകും. ഇതിൽ കൂടുതൽ പണം ഉപഭോക്താക്കൾ അടയ്‌ക്കേണ്ടി വരില്ല.
ALSO READ: ദുബായിൽ കുറഞ്ഞ വാടകയ്ക്ക് താമസിക്കാൻ പറ്റിയ സ്ഥലങ്ങൾ ഇവയാണ്
ഓൺലൈനായി തന്നെ ഉപഭോക്താക്കൾക്ക് പ്ലാനുകൾ തിരഞ്ഞെടുക്കാം. കണ്ട്രോൾ പ്ലാനിലൂടെ 80ദിർഹത്തിന് 2ജിബി ഡാറ്റയും, രാജ്യത്തിനകത്ത് 100മിനിറ്റ് കോളും ലഭിക്കും. ഇപ്പോൾ പ്ലാൻ സ്വീകരിക്കുന്നവർക്ക് ഒരു ഹാന്‍ഡ്‌സെറ്റ് പലിശയില്ലാതെ ഇൻസ്റ്റാൾമെന്റായി വാങ്ങാനും അവസരം ലഭിക്കും.
Post Your Comments