Latest NewsUAEGulf

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കായി സൗ​ജ​ന്യ സിം ​കാ​ർ​ഡ് ലഭ്യമാക്കൻ ഒരുങ്ങി ഗൾഫ് രാജ്യം

ദു​ബാ​യ്: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കായി സൗ​ജ​ന്യ സിം ​കാ​ർ​ഡ് ലഭ്യമാക്കൻ ഒരുങ്ങി യുഎഇ. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് ഇ​നി മു​ത​ൽ സൗ​ജ​ന്യ സിം ​കാ​ർ​ഡ് ല​ഭി​ക്കുമെന്നു അ​ബു​ദാ​ബി​ ഫെ​ഡ​റ​ൽ അ​ഥോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ൺ​ഷി​പ്പ് (ഐ​സി​ഐ) മേ​ധാ​വി​ക​ൾ പ്രഖ്യാപിച്ചു. ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലു​ള്ള സൗ​ക​ര്യ​മാ​ണ് രാ​ജ്യ​മെ​ങ്ങും വ്യാ​പി​പ്പിക്കുക. ഇ​ത്തി​സ​ലാ​ത്ത്, ഡു ​എ​ന്നി​വ​യു​മാ​യി സ​ഹ​ക​രിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ട്രാ​ൻ​സി​റ്റ് വി​സ, സ​ന്ദ​ർ​ശ​ക വി​സ, വി​സ ഓ​ൺ അ​റൈ​വ​ൽ, ജി​സി​സി പൗ​ര​ന്മാ​ർ, യു​എ​ഇ​യി​ൽ ആ​ദ്യ​മാ​യെ​ത്തു​ന്ന റെ​സി​ഡ​ന്‍റ് വി​സ ഹോ​ൾ​ഡേ​ഴ്സ് എ​ന്നി​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പാ​സ്പോ​ർ​ട്ട് ക​ൺ​ട്രോ​ൾ കൗ​ണ്ട​റി​ൽ​നി​ന്ന് സിം ല​ഭ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മൂ​ന്നു മി​നി​റ്റ് ടോ​ക് ടൈം, ​അ​ഞ്ച് എ​സ്എം​എ​സ്, 20 എം​ബി ഡാ​റ്റാ എ​ന്നി​വയടങ്ങുന്ന സിം ​കാർഡ് ഒ​രു മാ​സ​ത്തെ കാലാവധിയോട് കൂടിയാകും നൽകുക. 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മാ​ത്രമെ സിം നൽകു. വി​സ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തനുസരിച്ച് സിം ​കാ​ർ​ഡി​ന്‍റെ കാലാവധി കൂടുന്നതാണ്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ യു​എ​ഇ​ വിടുമ്പോൾ സിം ​പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button