അടിമാലി•വീട്ടമ്മയോടൊപ്പമുള്ള അശ്ലീല രംഗം മൊബൈലിൽ പകർത്തുന്നതിനിടെ അബദ്ധത്തില്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് ആയി അപ്ലോഡ് ആകുകയായിരുന്നുവെന്ന് കേസില്‍ പിടിയിലായ യുവാവിന്റെ മൊഴി. വീട്ടമ്മയോടൊപ്പമുള്ള അശ്ലീല രംഗം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ രാജാക്കാട് വെള്ളച്ചാലിൽ ലിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
നെടുങ്കണ്ടത്ത് ഹോട്ടൽ പണിക്കാരനായ ലിനു ഫേസ്ബുക്ക് വഴിയാണ് അടിമാലിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ പരിചയപ്പെട്ടത്. ഭർത്താവുമായി പിണങ്ങി നില്‍ക്കുകയായിരുന്ന ഇവര്‍ ലിനുവുമായി അടുത്തു. തുടര്‍ന്ന് ലിനു അടിമാലിയിലെ വാടക വീട്ടിലെത്തി വീട്ടമ്മയുമായി ശാരീരികമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായി. ഇത് യുവതിയുടെ അറിവോടെ പലതവണ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഏതാനും ദിവസം മുന്‍പ് ആരുമില്ലാത്ത സമയത്ത് രാജാക്കാട്ടിലെ വീട്ടിൽ ഇരുവരും ഒത്തുചേർന്ന സമയത്തും അശ്ലീല ദൃശ്യങ്ങൾ പകർത്തി. ഇതിനിടെ പല സ്ഥലങ്ങളിലേക്കും യാത്രയും ചെയ്തു. കഴിഞ്ഞ ചതയദിനത്തിൽ വാടക വീട്ടിലെത്തിയപ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് ലൈവായി സ്ട്രീം ചെയ്തത്. ഇത് ആളുകള്‍ ഡൌണ്‍ലോഡ് ചെയ്ത് വാട്സ്ആപ്പിലും ഇട്ടതോടെ സംഭവം വൈറലായി.
ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതി അടിമാലി സ്റ്റേഷനില്‍ നല്കിയ പരാതി. ലൈവില്‍ അറിയാതെ ഉള്‍പ്പെട്ട് പോയ യുവതിയുടെ ഇരട്ടസഹോദരിയും പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നൽകിയതറിഞ്ഞ ലിനു തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു. ഇത് മനസിലാക്കിയ പോലീസ് പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ചയ്ക്കെന്ന വ്യാജേന പ്രതിയെ വിളിച്ചുവരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments