കാസർഗോഡ് ; ഒമാനിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി കുഴഞ്ഞു വീണ് മരിച്ചു. കാസര്‍കോട് മാവുങ്കാലിലെ വണ്ണാടി മഠത്തില്‍ പ്രവീണ്‍ (31)ആണ് മസ്കറ്റിൽ വെച്ച് മരിച്ചത്. സെപ്തംബര്‍ എട്ടിന് ക്രിക്കറ്റ് കളിക്കുന്നതിനിടെ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് പ്രവീണ്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ കമ്പനിയിലെ സെയില്‍സ് എക്സിക്യൂട്ടീവ് ജോലിക്കായി ആറു മാസം മുൻപാണ് ദുബൈയില്‍ നിന്നും ഒമാനില്‍ പ്രവീണ്‍ എത്തിയത്.
Post Your Comments