ലണ്ടൻ ; ലണ്ടന്‍ സ്ഫോടനം പ്രതിയെന്ന് സംശയിക്കുന്ന പതിനെട്ടുകാരനെ പിടികൂടി. ഡോവറില്‍ വെച്ചാണ് ഇയാളെ പിടികൂടിയതെന്നും,കേസിൽ നിർണായക അറസ്റ്റാണ് ഉണ്ടായതെന്നും പോലീസ് അറിയിച്ചു. തീവ്രവാദ ആക്രമണ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും പോലീസ് പറഞ്ഞു.
ഇന്നലെ പടിഞ്ഞാറന്‍ ലണ്ടനിലെ പാര്സന്സ് ഗ്രീന്ട്യൂബ് സ്റ്റേഷനില്‍ ഉണ്ടായ സ്ഫോടനത്തിൽ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. ബാഗില്‍ സൂക്ഷിച്ച ബക്കറ്റില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്നുള്ള അഗ്നിബാധയില്‍ ഏറെപ്പേര്‍ക്കും മുഖത്താണ് പൊള്ളലേറ്റത്. ഇവിടെ നിന്നു കണ്ടെത്തിയ മറ്റൊരു സ്ഫോടക വസ്തു നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments