
ലണ്ടൻ: വിവാദ വ്യവസായി വിജയ് മല്ല്യക്ക് എതിരെ ലണ്ടനിലും അന്വേഷണം. ബ്രിട്ടനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കള്ളപ്പണക്കേസിലാണ് വിജയ് മല്യയ്ക്കെതിരെ അന്വേഷണവുമായി രംഗത്തെത്തിയത്. ലണ്ടനിലുള്ള മല്ല്യയുടെ സ്വത്തുക്കളെക്കുറിച്ചു വിവരങ്ങൾ ശേഖരിച്ചു വരുന്നു. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അന്വേഷണസംഘം സിബിഐയോടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും (ഇഡി) തേടി.
ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 9000 കോടി രൂപ കുടിശിക വരുത്തി ലണ്ടനിൽ കഴിയുകയാണ് മല്യ. ഇന്ത്യയിലേക്കു മടക്കി അയയ്ക്കുന്നതു സംബന്ധിച്ച കേസ് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിയിൽ പുരോഗമിക്കുന്നതിനിടെ, ബ്രിട്ടനും അന്വേഷണം തുടങ്ങിയതു മല്യയ്ക്കു തലവേദനയാകും. കോടിക്കണക്കിനു രൂപ ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു മല്യ കടത്തിയതായി സിബിഐയും ഇഡിയും പറയുന്നു.
Post Your Comments