ആശ്രമ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹിം സിംഗിനെതിരെയുള്ള കൊലപാതക കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. പഞ്ച്കുള സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2002 ൽ കൊല്ലപ്പെട്ട സിര്‍സ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ രാം ചന്ദര്‍ ചാത്രപതി, ദേരയുടെ മുന്‍ മാനേജന്‍ രഞ്ജിത്ത് സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസാണ് ജസ്റ്റിസ് ജഗ്ദീപ് സിംഗ് പരിഗണിക്കുന്നത്.
കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിസരപ്രദേശങ്ങളില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനുയായിയെ പീഡിപ്പിച്ച കേസില്‍ കോടതി വിധി പറഞ്ഞ ദിവസം ലക്ഷക്കണക്കിന് ആളുകളാണ് സംഘടിച്ചത്. ഇത് മുന്‍ നിര്‍ത്തിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് ഹരിയാന പൊലീസ് മേധാവി ബിഎസ് സന്ദു പറഞ്ഞു.വിധി പറഞ്ഞ ദിവസം സിര്‍സയും ഹരിയാനയിലുമായി ദേരാ അനുയായികള്‍ വന്‍ ആക്രമങ്ങളാണ് അഴിച്ചുവിട്ടത്. ഇതില്‍ 38 ഓളം ആളുകള്‍ മരിക്കുകയും 264 ഓളം ആളുകള്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments