Latest NewsNewsIndia

രാജ്യത്തെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പ്രത്യേക സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. എന്‍എസ്ജി ഉള്‍പ്പെടെയുള്ള കമാന്‍ഡോകളുടെ സംരക്ഷണം രാഷ്ട്രീയക്കാര്‍, സമുദായ നേതാക്കള്‍ തുടങ്ങിയ നിരവധി ആളുകള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ സൗകര്യം ലഭിക്കുന്നവരുടെ എണ്ണം കാര്യമായി വെട്ടിക്കുറച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യം സ്വന്തം സംസ്ഥാനത്തിന് പുറത്തേക്ക് യാത്രകള്‍ നടത്താത്ത രാഷ്ട്രീയ നേതാക്കള്‍ക്കാണ് സുരക്ഷ വെട്ടിക്കുറക്കുകയെന്നാണ് വിവരം. ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബിജെപി നോതാവുമായ രമണ്‍ സിങ്, തമിഴ്നാട് ഡിഎംകെ നേതാവ് എം. കരുണാനിധി തുടങ്ങിയവരുടെ സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റമുണ്ടാകും. ഇവരില്‍ പലര്‍ക്കും എന്‍എസ്ജിയുടെയും സിആര്‍പിഎഫിന്റെയും സംയുക്ത സുരക്ഷയുണ്ട്.

ഏറ്റവും ഉയര്‍ന്ന ഇസഡ് പ്രസ് സുരക്ഷാ കാറ്റഗറിയിലുള്ളവരാണ് ഇവരെല്ലാം. ഇസഡ് പ്ലസ് സുരക്ഷ നിലവില്‍ 50 പേര്‍ക്കാണ് ലഭിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരാണ് ഇതില്‍ 26 പേര്‍ക്കും ഇസഡ് പ്ലസ് സുരക്ഷ നല്‍കിയത്. ആ കാറ്റഗറിയിലുള്ളവരെ 35 മുതല്‍ 40 പേരടങ്ങുന്ന സുരക്ഷാ സംഘമാണ് അനുഗമിക്കുന്നത്. ഇവര്‍ക്കുള്ള സുരക്ഷ വെട്ടിക്കുറക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

ഇത് എങ്ങനെ രാഷ്ട്രീയ സമ്മര്‍ദ്ദം അതിജീവിച്ച് നടപ്പിലാക്കുമെന്നാണ് കേന്ദ്രം ആലോചിക്കുന്നത്. മാത്രമല്ല ഇത്തരം വിഐപികള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മറ്റ് ജോലികള്‍ ഏല്‍പ്പിക്കാറുണ്ട്. ഇത്തരത്തില്‍ നിരവധി പരാതികള്‍ സുരക്ഷാ സേനകളില്‍ നിന്നും വന്നതും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിവരം. എക്സ് മുതല്‍ ഇസഡ് വരെ വിവിധ കാറ്റഗറിയായാണ് വിഐപി സുരക്ഷ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button