അയോധ്യയിലെ രാമജന്മഭൂമി- ബാബ്‌റി മസ്ജിദ് കേസിലെ പ്രധാനഹര്‍ജിക്കാരിലൊരാളായിരുന്ന മഹന്ത് ഭാസ്‌കര്‍ദാസ് അന്തരിച്ചു. 89 വയസ്സായിരുന്നു. നിര്‍മോഹി അഘാഡയുടെ മുഖ്യപുരോഹിതൻ ആയിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച ഫൈസാബാദ് ഹര്‍ഷന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.1959 ലാണ് രാമജന്മഭൂമിയില്‍ അവകാശം ഉന്നയിച്ച് ഭാസ്‌കര്‍ ദാസ് പരാതി നല്‍കിയത്. അയോധ്യാവിഷയത്തില്‍ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള പ്രധാനപരാതിക്കാരന്‍ ഹാഷിം അന്‍സാരി കഴിഞ്ഞവര്‍ഷമാണ് അന്തരിച്ചത്.
Post Your Comments