
തിരുവനന്തപുരം : ജനങ്ങളുടെ ഇടയില്‍ നിന്നും ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുന്നവരുടെ ഇഷ്ടം നടപ്പിലാക്കുന്നത് ഒരിക്കലും ജനാധിപത്യമാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അംഗീകരിക്കുന്നവരോടും അതേപോലെ വിമര്‍ശിക്കുന്നവരോടും ഒരുപോലെ സംവദിക്കാന്‍ ജനാധിപത്യത്തില്‍ എല്ലാവര്ക്കും കഴിയണം. സാര്‍വദേശീയ ജനാധിപത്യദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെ ഇന്ന് പലരും വേണ്ടവിധം മനസിലാക്കുന്നില്ല. വെറും പാര്‍ലമെന്ററി ജനാധിപത്യം മാത്രമായി ഒതുങ്ങുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഒരു ജനതയുടെ ജീവിതരീതിയായി ഈ സമ്പ്രദായം വികസിക്കണം. ജനാധിപത്യത്തെ പ്രോല്‍സാഹിപ്പിക്കാനും ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വേണ്ടിയാണു സാര്‍വദേശീയമായി സെപ്റ്റംബര്‍ 15ന് ജനാധിപത്യദിനം ആചരിക്കാന്‍ 2007ല്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത്.
Post Your Comments