Latest NewsKeralaNews

ദേവസ്വം വകുപ്പ് മന്ത്രിക്ക് പിന്തുണയുമായി കുമ്മനം രാജശേഖരന്‍

ഗുരുവായൂരിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ടു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം ചോദിക്കുവാനുള്ള കോടിയേരി ബാലകൃഷ്ണന്‍റെ നീക്കത്തിനെതിരെ കുമ്മനം രാജശേഖരൻ. നാട്ടിൽ നിലനിൽക്കുന്ന ഭരണഘടനാ ദത്തമായ മത സ്വാതന്ത്ര്യത്തിന്‍റെയും ആരാധന സ്വാതന്ത്ര്യത്തിനും മേലുള്ള കൈയേറ്റമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനു ക്ഷേത്ര ദർശനം നടത്താന്‍ അവകാശം മാത്രമല്ല, സ്വാതന്ത്ര്യവുമുണ്ട്. ഇതിനെ എന്തിനാണു എതിര്‍ക്കുന്നതെന്ന് കുമ്മനം ചോദിച്ചു. ഇതിലും വലിയ മറ്റെന്തൊക്കെ കാര്യങ്ങള്‍ മത വിശ്വാസങ്ങളാല്‍ വെച്ച് പുലർത്തുന്നുണ്ട്. ഇവർക്കെതിരെയൊന്നും യാതൊരു നടപടിയും സ്വീകരിക്കാതിരിക്കെ ദർശനം നടത്തിയതിന്‍റെ പേരിൽ കടകംപള്ളിയോട് വിശദീകരണം ചോദിക്കുന്നത് ഇരട്ട താപ്പാണന്നും, ഇത് യാതൊരു രീതിയിലും ന്യായീകരിക്കാനാവില്ലെന്നും കുമ്മനം കാഞ്ഞിരപ്പള്ളിയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button