കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെപിസിസി പ്രസിഡന്റിനെ സംബന്ധിച്ചുള്ള ചർച്ചകൾ കോൺഗ്രസിൽ മുറുകി നിൽക്കുകയായിരുന്നു എന്നാൽ ചർച്ചകൾക്ക് വിരാമമിട്ട് യാതൊരു സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറല്ലന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഒരു സ്ഥാനവും വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. അതേ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അധ്യക്ഷനാകാന്‍ ഉമ്മന്‍ ചാണ്ടി യോഗ്യനാണെന്ന് കെ.മുരളീധരന് അടക്കം ചില കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു.
Post Your Comments