KeralaCinemaLatest NewsNewsEntertainment

മുഖ്യമന്ത്രി പറഞ്ഞ താരങ്ങൾ ഉൾപ്പെടെയുള്ള ചലച്ചിത്രപ്രവർത്തകരെ ക്ഷണിച്ചിരുന്നുവോ എന്ന് കൂടി അന്വേഷിക്കാമായിരുന്നു- ജോയ് മാത്യു

ശരിയായ ജേതാക്കൾ തലശ്ശേരിക്കാർ എന്ന് പറഞ്ഞാണ് നടനും നാടകക്രിത്തുമായ ജോയ് മാത്യുയുടെ ഫെയ്സ്ബുക്ക്‌ പോസ്റ്റ് തുടങ്ങുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുൻനിര താരങ്ങളുടെ അസാന്നിധ്യത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയതിന്റെ പിന്നാലെയാണ് ഈ പോസ്റ്റ്. സാംസ്കാരികരംഗത്ത് ഫാസിസം പിടിമുറുക്കുന്നുവെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞിരുന്നു. പരിപാടിക്ക്‌ എത്താതിരുന്ന ചലച്ചിത്ര പ്രവർത്തകരെ കുറ്റം പറയാന്‍ വരട്ടെ; മുഖ്യമന്ത്രി പറഞ്ഞ താരങ്ങൾ ഉൾപ്പെടെയുള്ള ചലച്ചിത്രപ്രവർത്തകരെ ക്ഷണിച്ചിരുന്നുവോ എന്ന് ചോദിക്കുന്ന പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം

ശരിയായ ജേതാക്കൾ തലശ്ശേരിക്കാർ
———————————-
സംസ്‌ഥാന ചലച്ചിത്ര അവാർഡ്‌ദാന ചടങ്ങിൽ അവാർഡ്‌ ജേതാക്കളല്ലാത്ത താരങ്ങൾ പങ്കെടുക്കാതിരുന്നതിനെ മുഖ്യമന്ത്രി വിമർശിച്ചത്‌ കണ്ടു-
നമുക്ക്‌ വേണ്ടത്‌ നടീനടന്മാരാണു
താരങ്ങളല്ല എന്ന് ഇനിയെങ്കിലും
ഇവരൊക്കെ മനസ്സിലാക്കാത്തത്‌ എന്താണൂ?
അഭിനയമികവിനേക്കാൾ താരമൂല്യം നോക്കി സ്‌ഥാനാർഥികളെ തെരഞ്ഞെടുപ്പിൽ നിർത്തി
ജയിപ്പിച്ചെടുക്കുന്ന വിപ്ലവ പാർട്ടി നേതാവ്‌ ഇങ്ങിനെ പറഞ്ഞില്ലെങ്കിലേ അൽഭുതപ്പെടേണ്ടതുള്ളൂ-
കഴിഞ്ഞ ചലച്ചിത്ര അവാർഡ്‌ നിർണ്ണയ കമിറ്റിയുടെ ജേതാക്കളെ തിരഞ്ഞെടുത്ത രീതി -ചില പാകപ്പിഴകൾ ഉണ്ടായിരുന്നാൽപ്പോലും- മറ്റു പലവർഷങ്ങളിൽ നടന്നതിനേക്കാൾ
വ്യത്യസ്തവും ഗുണപരവുമായിരുന്നു എന്ന് പറയാതെ വയ്യ-
ഒരർഥത്തിൽ ഇതുവരെ നൽകിപ്പോന്ന അവാർഡുകൾ ഇത്തരം മേളകൾക്ക്‌ ആളെക്കൂട്ടുവാനായിരുന്നു എന്ന കച്ചവടതന്ത്രം തുറന്നുകാണിക്കുവാനെങ്കിലും കഴിഞ്ഞ അവാർഡ്‌ ദാന ചടങ്ങിനു കഴിഞ്ഞു-മറ്റൊരു കാര്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രി മനസ്സിലാക്കേണ്ടതുണ്ട്‌ , ഒരുവിധപ്പെട്ട അവാർഡ്‌ദാന ചടങ്ങുകൾ എല്ലാം ഇതുപോലെയൊക്കെത്തന്നെയാണല്ലോ- ജേതാവും അയാളുടെ
കുടുംബവും
പിന്നെ ക്ഷണിക്കപ്പെട്ട മറ്റുചിലരും!
മികച്ച കർഷകനായാലും മികച്ച മാധ്യമപ്രവർത്തകനായാലും
ഇനി മികച്ച നിയമസമാജികനായാൽപ്പോലും നമ്മുടെ നാട്ടിൽ
ഇങ്ങിനെയൊക്കെത്തന്നെ –
അതുകൊണ്ട്‌ അവാർഡ്‌ദാന പരിപാടിക്ക്‌ എത്താതിരുന്ന ചലച്ചിത്ര പ്രവർത്തകരെ കുറ്റം പറയുന്നതിന്നുമുബ്‌ സംഘാടകർ മുഖ്യമന്ത്രി പറഞ്ഞ താരങ്ങൾ ഉൾപ്പെടെയുള്ള ചലച്ചിത്രപ്രവർത്തകരെ ക്ഷിണിച്ചിരുന്നുവോ എന്ന് കൂടി അന്വേഷിക്കാമായിരുന്നു-
താരങ്ങളെയല്ല അഭിനേതാക്കളെയാണു ഞങ്ങൾ കാണാനിഷ്ടപ്പെടുന്നത്‌ എന്ന് പ്രഖ്യാപിക്കുന്നതരത്തിലുള്ള തലശ്ശേരിയിലെ വൻജനാവലിയുടെ സാന്നിദ്ധ്യം അതല്ലേ വ്യക്തമാക്കുന്നത്‌ !!
അപ്പോൾ ശരിക്കും അവാർഡ്‌ ജേതാക്കൾ താരാരാധന തലക്ക്‌പിടിക്കാത്ത തലശ്ശേരിക്കാരല്ലേ

shortlink

Related Articles

Post Your Comments

Related Articles


Back to top button