കൊച്ചി: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാത്ത മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഒരാഴ്ചത്തേക്ക് ഇവരെ അറസ്റ്റ് ചെയാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഡോക്ടര്‍മാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ തുടര്‍ന്നാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ്.
മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ഡോക്ടര്‍മാര്‍ക്കെതിരെ എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ആരാഞ്ഞു. മുരുകനെ ആശുപത്രിയില്‍ കൊണ്ടുവന്ന സമയം ഒഴിവുള്ള വെന്റിലേറ്റര്‍ ഇല്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ കോടതിയെ ബോധിപ്പിച്ചു.
Post Your Comments