Latest NewsKeralaNews

സംസ്ഥാനത്ത് വീണ്ടും തമിഴ്‌നാട് സ്വദേശിക്ക് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിക്കപ്പെട്ടു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തമിഴ്‌നാട് സ്വദേശിക്ക് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിക്കപ്പെട്ടു. വെട്ടേറ്റ തമിഴ്‌നാട്ടുകാരനാണ് ഇത്തവണ ഗുരുതരമായ അനാസ്ഥയുടെ ഇരയായി മാറിയത്. കുറ്റിപ്പുറത്തു വച്ച് വെട്ടേറ്റ തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നു കോയമ്പത്തൂരിലേക്കു ചികിത്സ തേടി പോകേണ്ടി വന്നത്.

മറ്റൊരു തമിഴ്‌നാട്ടുകാരന്റെ വെട്ടേറ്റ രാജേന്ദ്രന്റെ കാല്‍പാദം അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ല. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും ഇയാളെ ചികിത്സിക്കാന്‍ തയാറായില്ല. പണമില്ലാത്തു കൊണ്ടാണ് ചികിത്സ നിഷേധിച്ചതു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിന്റെ നടുക്കം വിട്ടും മാറുന്നത് മുമ്പാണ് വീണ്ടും ഗുരുതരമായ അനാസ്ഥ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button