Latest NewsKeralaInternationalGulf

സൗദിയിൽ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി

ജിദ്ദ ; സൗദിയിൽ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി. മേലാറ്റൂർ സ്വദേശി ഷംസുദ്ദീൻ ആൽപ്പെറ്റ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. പതിനെട്ട് വർഷമായി ജിദ്ദയിൽ ബാമർ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജിദ്ദ നവോദയ സജീവ പ്രവർത്തകനും മുൻ ഷറഫിയ ഏരിയ രക്ഷാധികാരി സമിതി അംഗവും നവോദയ സൂക്കുൽ ഖുറാബ് യൂണിറ്റ് അംഗവുമായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നിയമ നടപടികൾക്കും മറ്റും നവോദയ പ്രവർത്തകർ രംഗത്തുണ്ട്. ഷംസുദ്ദീന്റെ നിര്യാണത്തിൽ ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button