Latest NewsSaudi ArabiaNewsGulf

കോവിഡ് ലക്ഷണങ്ങൾ : ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു

റിയാദ് : കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദിയിൽ മരണപ്പെട്ടു. ജിദ്ദ സനാഇയ്യയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ആലുവ പാനായിക്കുളം മേത്താനം പള്ളിമുറ്റത്ത് അബ്ദുറഹ്മാൻ (58) ആണ് ഹൃദയാഘാതത്തെ തുടർന്ന്   മരിച്ചത്.

Also read : മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായുള്ള സൗകര്യമൊരുക്കി യു.എ.ഇ

രണ്ടാഴ്ച്ച മുൻപാണ് അബ്ദുറഹ്മാനെ കോവിഡ് രോഗലക്ഷണങ്ങളുമായി ജിദ്ദ ഇബ്നുസീന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതോടെ നാല് ദിവസം മുമ്പ് ജിദ്ദ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ജിദ്ദയിൽ ഖബറടക്കും, നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ: റംല. മക്കൾ: റഹീന ഇഖ്ബാൽ, ഫാത്വിമ ഷാജഹാൻ, മെഹറുന്നിസ മുനീർ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button