തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേങ്ങര മണ്ഡലത്തിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പി.കെ.കൃഷ്ണദാസ് ഇന്ന് ജില്ലാ-മണ്ഡലം ഭാരവാഹികളുമായി പ്രാഥമിക ചര്‍ച്ച നടത്തും.
കഴിഞ്ഞ മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിച്ച നീട്ടാൻ കൊയ്യാനായില്ല. ഒന്നരലക്ഷം പുതു വോട്ടര്‍മാര്‍ ഉണ്ടായിട്ടും ബിജെപിക്ക് 2014നെക്കാള്‍ കൂടിയത് ആയിരം വോട്ട് മാത്രമാണ്. പ്രമുഖനായ നേതാവിനെ ഇറക്കാത്തത് തിരിച്ചടിയായെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ.
സംസ്ഥാന ഘടകം ആഞ്ഞുപിടിച്ചില്ലെന്ന പരാതി ദേശീയ നേതൃത്വത്തിനും ഉണ്ടായിരുന്നു. വേങ്ങര മലപ്പുറമാകില്ലെന്നാണ് കുമ്മനം പറയുന്നത്. പക്ഷെ വേങ്ങരയില്‍ 2016ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നേടിയത് 7055 വോട്ടായിരുന്നു പക്ഷെ ഇക്കഴിഞ്ഞ മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ പാര്‍ട്ടി സ്ഥാനര്‍ത്ഥിയുടെ വോട്ട് 5952 ആയി കുറഞ്ഞു.
സംസ്ഥാന നേതാവിനെ ഇറക്കുന്ന കാര്യത്തില്‍ ആലോചനകളൊന്നും തുടങ്ങിയിട്ടില്ല.മണ്ഡല-ജില്ലാ ഘടകങ്ങളുടെ മനസ്സറിഞ്ഞ് ശേഷം സംസ്ഥാന കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കും.
Post Your Comments