പ്രതിഫലത്തെ നശിപ്പച്ചു കളയുന്ന ഒരു ദുര്‍ഗുണമാണ് ചെയ്ത നന്മകള്‍ വിളിച്ചു പറഞ്ഞു നടക്കുന്നത്. സഹായങ്ങള്‍ ഏറ്റുവാങ്ങിയവനെ അതോര്‍മ്മപ്പെടുത്തികൊണ്ട് പ്രയാസപ്പെടുത്തുക തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കുകയും പിന്നീടതെടുത്ത് പറഞ്ഞ് ശല്ല്യപ്പെടുത്താതിരിക്കുകയും ചെയ്യുന്നവര്‍ക്ക് റബ്ബിന്റെയടുത്ത് വലിയ പ്രതിഫലമുണ്ട്; അവര്‍ക്ക് ഭീതിയില്ല അവര്‍ ദുഖിതരുമല്ല മാന്യമായ സംസാരവും വിട്ടു വീഴ്ചയുമാണ് സദഖ നല്‍കിയ ശേഷം ശല്യപ്പെടുത്തി സംസാരിക്കുന്നതിനേക്കാള്‍ ഗുണകരമായത്. അല്ലാഹു നിരാശ്രയനും സഹനമുള്ളവനുമാണ്. (അല്‍ബഖറ262-63)
കര്‍മ്മഫലത്തെ നിര്‍വ്വീര്യമാക്കുന്ന മറ്റൊരു തിന്മയാണ് മദ്യപാനം. തിന്മകളുടെ മാതാവ് എന്നറിയപ്പെടുന്ന ഈ തിന്‍മക്ക് പര ലോകത്ത് കഠിനമായ ശിക്ഷക്കു പുറമെയാണിത്. ഇബ്‌നു ഉമര്‍(റ) ഉദ്ദരിക്കുന്നു. ആരെങ്കിലും മദ്യപിച്ചാല്‍ അവന്റെ നാല്‍പതു ദിവസത്തെ നിസ്‌ക്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല.( തുര്‍മുദി-മിശ്കാത്ത്-3643)
ഹഫ്‌സാ (റ) സാക്ഷ്യപ്പെടുത്തുന്നു. നബി(സ) പറഞ്ഞു. ആരെങ്കിലും ജ്യോത്സ്യനെ സമീപിക്കുകയും ഏതെങ്കിലും നിര്‍ദ്ദേശം നേടുകയും ചെയ്താല്‍ അവന്റെ നാല്‍പ്പതു നാളിലെ നിസ്‌ക്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല. (മുസ്‌ലിം 2230) നബി (സ) പറഞ്ഞു. നിങ്ങള്‍ അസൂയയെ സൂഷിക്കുക കാരണം തീ വിറകു തിന്നും പ്രകാരം അസൂയ സല്‍കര്‍മ്മങ്ങളെ തിന്നുകളയും (അബൂദാവൂദ്). വിശ്വാസിയുടെ സല്‍ക്കര്‍മ്മങ്ങളെ നശിപ്പിക്കുന്ന മറ്റൊരു തിന്മയാണ്ഗീബത്ത് പറയല്‍( പരദൂഷണം.) നല്ല രീതിയില്‍ ജീവിക്കാന്‍ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍!
Post Your Comments