സോള്‍: ആണവായുധം മുന്നില്‍ നിര്‍ത്തി, ജപ്പാനും അമേരിക്കയ്ക്കുമെതിരെ കടുത്ത ഭീഷണിയുമായി ഉത്തരകൊറിയ. ആണവായുധം ഉപയോഗിച്ച് ജപ്പാനെ കടലില്‍ മുക്കിക്കളയുമെന്നും തുടര്‍ന്ന് അമേരിക്കയെ ചാരമാക്കുമെന്നുമാണ് പുതിയ ഭീഷണി.
ഈയടുത്ത് നടത്തിയ ആണവായുധ പരീക്ഷണത്തെ തുടര്‍ന്ന് ഉത്തരകൊറിയയ്ക്കെതിരെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പാസ്സാക്കിയ പ്രമേയത്തെ പിന്തുണച്ചതിന്റെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിലൊരു ഭീഷണി.
അമേരിക്ക യുഎന്നില്‍ അവതരിപ്പിച്ച പ്രമേയം 15 അംഗ രക്ഷാസമിതി ഏകകണ്ഠമായാണ് പാസ്സാക്കിയത്. ഉത്തരകൊറിയയുടെ വസ്ത്ര കയറ്റുമതി തടഞ്ഞുകൊണ്ടും, പെട്രോളിയം ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുമായിരുന്നു അന്ന് പ്രമേയം പാസാക്കിയിരുന്നത്.
Post Your Comments