ന്യൂഡല്‍ഹി: ട്രെയിൻ യാത്രയ്ക്ക് തിരിച്ചറിയൽ വളരെ അത്യാവശ്യമാണ്, ഇനി മുതൽ റെയില്‍വെ യാത്രക്കാര്‍ക്ക് തിരിച്ചറിയൽ രേഖയായി ആധാര്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ എം-ആധാറും ഉപയോഗിക്കാം.
യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ മൊബൈല്‍ ആപ്പാണ് എം-ആധാര്‍. ഈ ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിൽ മാത്രമെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകൂ.
റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ ആപ്പ് തുറന്ന് പാസ് വേഡ് നല്കിയാല് മൊബൈലില്‍ ആധാര്‍ കാര്‍ഡ് കാണാനാകും.
Post Your Comments