ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും അന്നദാനം ഉള്‍പ്പെടെയുള്ള വഴിപാട് കഴിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
ക്ഷേത്ര സന്ദര്‍ശന വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് കടകംപള്ളിയാണ് വിശദീകരിക്കേണ്ടത്. മന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ നടപടിയെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments