ദുബായിലെ ഏറ്റവും വില കൂടിയ അത്യാഡംബര അപ്പാര്‍ട്ട്‌മെന്റിനെപ്പറ്റി അറിയാം. ആഡംബര നഗരമായ ദുബായിൽ ഒരു വീടോ അപ്പാര്‍ട്ട്‌മെന്റോ സ്വന്തമാക്കുകയെന്നത് അഭിമാന ചിഹ്നമായാണ് പലരും കാണുന്നത്. അത്തരത്തിൽ ഒരു വില കൂടിയ അപ്പാർട്ട്മെന്റിനെ കുറിച്ചും അറിയാം. ഏകദേശം 180 കോടി (27.7 മില്ല്യണ്‍ ഡോളര്‍, ഏകദേശ തുക) രൂപയ്ക്കടുത്തുള്ള വിലയ്ക്കാണ് ഈ അത്യാഡംബര അപ്പാര്‍ട്ട്‌മെന്റ വിറ്റു പോയത്. പക്ഷെ വാങ്ങിയ ആളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്നത് ശ്രദ്ധേയം.
അത്യാഡംബര റിയല്‍റ്റി പദ്ധതിയായ വണ്‍ പാമിലെ വലിയ പെന്റ്ഹൗസ് അപ്പാര്‍ട്ട്‌മെന്റിൽ 9,800 ചതുരശ്രയടിയിലാണ് ആഡംബര സൗകര്യങ്ങള്‍ അജ്ഞാതനായി ഒരുക്കുക. ലണ്ടനിലെ ലക്ഷ്വറി ഡിസൈന്‍ മാതൃകയിലാണ് ഇന്റീരിയര്‍. 11,500 ചതുരശ്രയടി എക്സ്റ്റീരിയര്‍ സ്‌പേസ്, നിരവധി ബാല്‍ക്കണികള്‍, ടെറസുകള്‍, റൂഫ്‌ടോപ് ഏരിയ എല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇതിനേക്കാൾ ഉപരി ഇത്രയും വിലയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയ വ്യക്തി ബില്‍ഡര്‍മാരായ ഒമ്‌നിയത്തിന് മുന്നില്‍ ഒരു നിബന്ധനയും വെച്ചു. വണ്‍ പാം മൂന്ന് സ്വിമ്മിങ് പൂളുകളാണ് പദ്ധതിയില്‍ ഓഫര്‍ ചെയ്യുന്നത്. എന്നാൽ നാലാമതായി ഒരു സ്വകാര്യ നീന്തല്‍കുളം കൂടി വേണമന്ന ഇയാളുടെ ആവശ്യം.
ഉടമയുടെ ആവശ്യപ്രകാരം പെന്റ്ഹൗസ് റൂഫ്‌ടോപ്പിൽ 20 മീറ്റര്‍ നീളത്തിലുള്ള നീന്തൽ കുളമായിരിക്കും നിർമിക്കുക. അതിനാൽ നിര്‍മാണം കഴിയുമ്പോള്‍ ദുബായിലെ ഏറ്റവും വലിയ സ്വകാര്യ സ്വിമ്മിങ് പൂളുകളിലൊന്നായി ഇത് മാറും. മൊത്തം 90 യൂണിറ്റുകളാണ് പാം ജുമൈറയില്‍ നിര്‍മിക്കുന്ന വണ്‍ പാമിലുള്ളത്. വണ്‍ പാമിലെ മൂന്ന് കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റിന് ഏകദേശം 21 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇതില്‍ ത്രീ ബെഡ്‌റൂം, ഫൈവ് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളും മൂന്ന് ട്രിപ്ലക്‌സ് പെന്റ്ഹൗസുകളും ഉള്‍പെടുന്നുണ്ട്.
Post Your Comments