Latest NewsKeralaNewsIndia

ജനപ്രീതി കഠിനാധ്വാനത്തിലൂടെയാണ് ലഭിക്കുന്നത് ; രാഹുലിന് ഉപദേശവുമായി ഋഷി കപൂർ

മുംബൈ: ഇന്ത്യയിൽ കുടുംബാധിപത്യമാണ് നടക്കുന്നതെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പ്രസ്താവനക്കെതിരെ പ്രശസ്ത ബോളിവുഡ് നടന്‍ ഋഷി കപൂർ. ജനങ്ങളിൽ നിന്നുള്ള സ്നേഹവും ആദരവും ലഭിക്കാൻ കഠിനാധ്വാനം വേണമെന്ന് ഋഷി കപൂർ പറഞ്ഞു.

ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാർട്ടികളിലും കുടുംബാധിപത്യമുണ്ട്. ബോളിവുഡ് നടനായ അഭിഷേക് ബച്ചന്‍ പോലും കുടുംബവാഴ്ചയുടെ ഭാഗമാണെന്നാണ് ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. നിരവധി ട്വീറ്റുകളിലായാണ് ബോളിവുഡിനെ വിമർശിച്ചതിന് ഋഷി കപൂർ മറുപടി നൽകിയത്.

ഇന്ത്യന്‍ സിനിമയുടെ ചരിത്രം എടുത്ത് നോക്കിയാൽ 90 വര്‍ഷവും കപൂര്‍ കുടുംബത്തിന്റെ സംഭാവനകളുണ്ട്. എല്ലാ തലമുറകളേയും കഴിവിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ പ്രോത്സാഹിപ്പിച്ചത്. പൃഥ്വിരാജ് കപൂര്‍, രാജ് കപൂര്‍, രണ്‍ധീര്‍ കപൂര്‍, രണ്‍വീര്‍ കപൂര്‍ എന്നിവരുടെ പേരുകൾ എടുത്ത് പറഞ്ഞാണ് ഋഷി കപൂർ ട്വീറ്റ് അവസാനിപ്പിക്കുന്നത്. ഇതോടൊപ്പം ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള റോഡുകളുടേയും ബില്‍ഡിങ്ങുകളുടേയും പേരുകള്‍ മാറ്റണമെന്നും ഋഷി കപൂർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button