ദില്ലി : എംപിമാരുടേയും എംഎല്‍എമാരുടേയും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്ബാദനക്കേസുകള്‍ നേരിടാന്‍ അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി. അഴിമതിക്കാരായ നേതാക്കളെ അധികാരത്തില്‍ തുടരാനും, രാഷ്ട്രീയ സ്വാധീനത്തിലൂടെ നടപടികള്‍ വൈകിപ്പിക്കാനും സാവകാശം നല്‍കരുതെന്നും ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ് അബ്ദുള്‍നസീര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് അറിയിച്ചു.
നിയമങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന എംപിമാരും എംഎല്‍എമാരും വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് പതിവായിരിക്കുകയാണ്. ഈ പ്രവണത തുടരാന്‍ തുടങ്ങിയിട്ട് 30 വര്‍ഷം കഴിയുന്നു. ജനങ്ങളുടെ പ്രതിനിധികളായ എംഎല്‍എമാരുടെയും എംപിമാരുടെയും സമ്പത്ത് അത് ജനങ്ങളെ അറിയിക്കാന്‍ മടിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ജനപ്രതിനിദികളുടെ സ്വത്ത് പതിന്മടങ്ങ് വര്‍ധിച്ചാല്‍ അ്ത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ലഖ്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക്പ്രഹരി എന്ന സന്നദ്ധ സംഘടനയാണ് ജനപ്രതിനിധികളുടെ വരവില്‍ കവിഞ്ഞ സ്വത്ത് വര്‍ധനയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.
Post Your Comments