സല്‍ക്കര്‍മ്മങ്ങള്‍ അള്ളാഹു സ്വീകരിക്കപ്പെടുന്നത് അത് അനുഷ്ഠിക്കുന്നവന്റെ ഉദ്ദേശമനുസരിച്ചാണ്. കര്‍മ്മങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുന്നതും അവന്റെ മനസ്ഥിതി അനുസരിച്ചു തന്നെ അത് രേഖപ്പെടുത്തും. സല്‍കര്‍മ്മങ്ങളുടെ അടിസ്ഥാന ലക്ഷ്യം അല്ലാഹുവിനെ വഴിപ്പെടലാണ്. ഒരു സല്‍കര്‍മ്മം കൊണ്ട് ഒട്ടേറെ നന്മകള്‍ ഉദ്ദേശിക്കാം. അങ്ങനെയാവുമ്പോള്‍ ധാരാളം നേട്ടങ്ങള്‍ അതു വഴി നേടിയെടുക്കാം
ഓരോ നന്മക്കും ഓരോ ഉദ്ദേശ്യങ്ങള്‍ ഉണ്ടായാല്‍ ഓരോ ഉദ്ദേശ്യങ്ങള്‍ക്കും പത്തിരട്ടി പ്രതിഫലങ്ങള്‍ കരസ്ഥമാക്കാം, ഒരാള്‍ പള്ളിയില്‍ ഇത്ത്തികാഫരിക്കാന്‍ നിയ്യത്ത് ചെയ്തു അത് ഒരു സല്‍ക്കര്‍മ്മമാണ്. ഇബാദത്തു ചെയ്യുന്ന അതേ സമയത്തു തന്നെ മറ്റു നന്മകളും ലക്ഷ്യമിടാവുന്നതാണ്. പള്ളിയിലിരിക്കുന്നത് നിസ്‌കാരത്തെ പ്രതീക്ഷിച്ചാവുമ്പോള്‍ അത് മറ്റൊരു ഇബാദത്താണ്. ഇഅ്തികാഫ്, തന്റെ കാതുകളെയും കണ്ണിനെയും നാവിനെയും തെറ്റുചെയ്യുന്നതില്‍ നിന്ന് തടഞ്ഞ് നിര്‍ത്തുന്ന ഒരു ഇബാദത്താണ്. അല്ലാഹുവിന്റെ ഭവനങ്ങളാണ് പള്ളിയെന്നും അതില്‍ പ്രവേശിക്കുന്നവന്‍ അല്ലാഹുവിനെ സന്ദര്‍ശിക്കുന്നവനാണെന്ന് കരുതിയാല്‍ അതും ഒരു പുണ്ണ്യ കര്‍മ്മമാണ്. നബി(സ) പറഞ്ഞിട്ടുണ്ട്.
ആരെങ്കിലും പള്ളിയില്‍ കയറിഇരിക്കുകയാണെങ്കില്‍ അവന്‍ അല്ലാഹുവിനെ സന്ദര്‍ശിച്ചവനാണ്. സന്ദര്‍ശിച്ചവനെ ബഹുമാനിക്കല്‍ സന്ദര്‍ശിക്കപ്പെട്ടവന്റെ ബാധ്യതയാണ്. ഇങ്ങനെ ഒരു കര്‍മ്മം ചെയ്യുന്നതിലൂടെ തന്നെ വ്യത്യസ്തമായ നിയ്യത്തുകള്‍ കൊണ്ടു വരികയാണെങ്കില്‍ ലളിതമായ രൂപത്തില്‍ പ്രതിഫലം വാരിക്കുട്ടാന്‍ നമുക്ക് സാധിക്കുന്നതാണ്. അനുവദനീയമായ നിരവധി സംഗതികള്‍ നമുക്കുമുന്നിലുണ്ട്. എണ്ണിതിട്ടപ്പടുത്താന്‍ കഴിയാത്ത അത്രയും ഉണ്ട്. അതിനാല്‍ സുഗന്ധം പൂശുന്നതിന് പറഞ്ഞ ഇത്രയും കാര്യങ്ങളെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാക്കി എടുക്കാവുന്നതാണ്. അള്ളാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍!
Post Your Comments