KeralaLatest NewsNewsIndiaGulf

ഇന്ത്യൻ ഗാർഹികജോലിക്കാരുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കും; കുവൈത്ത്

ബാങ്ക്​ ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട നിബന്ധനയിൽ കുടുങ്ങി, മൂന്ന് വർഷമായി നിർത്തിവെച്ചിരുന്ന ഇന്ത്യൻ വീട്ടുവേലക്കാരികളുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് കുവൈത്ത് അറിയിച്ചു. ഗാർഹിക ജോലിക്കാരുടെ നിയമന നടപടികൾക്കായി സർക്കാർ ചുമതലപ്പെടുത്തിയ അൽ ദുർറ കമ്പനി മേധാവി സാലിഹ് അൽ വുഹൈബ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആദ്യം ഇന്ത്യയിൽനിന്ന് ഡ്രൈവർമാർ, പാചകക്കാർ, കുട്ടികളെ പരിചരിക്കുന്നവർ എന്നിവരെയാണ് നിയമിക്കുക. കുവൈത്തി പാരമ്പര്യങ്ങളുമായുള്ള അടുപ്പം, തൊഴിൽപരിചയം, താരതമ്യേന പ്രശ്നങ്ങൾ കുറഞ്ഞവർ തുടങ്ങിയ കാരങ്ങങ്ങള്‍ ഇന്ത്യക്കാരെ മറ്റ് രാജ്യക്കാരിൽനിന്ന് വ്യത്യസ്തമാക്കുന്ന്. മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിൽനിന്നും അറബ് രാജ്യങ്ങളിൽനിന്നും ഗാർഹിക ജോലിക്കാരെ നിയമിക്കാൻ പദ്ധതിയുള്ളതായ വാർത്ത സാലിഹ് വുഹൈബ് നിഷേധിച്ചു. ജോലിക്കാർക്ക്​ വേണ്ടിയുള്ള അപേക്ഷകൾ ഒക്ടോബർ മുതൽ സ്വീകരിച്ചുതുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button