ദുബായ്•ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഗള്‍ഫ് ന്യൂസ് എഡിറ്റര്‍-അറ്റ്-ലാര്‍ജ് , ഫ്രാന്‍സിസ് മത്യൂവിന്റെ വിചാരണ സെപ്റ്റംബര്‍ 27 ന് ആരംഭിക്കും. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് 60 കാരനായ മാത്യൂവിന്റെ വിചാരണ നടക്കുക.
ജൂലൈ 3 നു രാത്രിയാണ് ജുമൈറയിലെ വീട്ടില്‍ മത്യൂവിന്റെ 62 കാരിയായ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ കള്ളന്മാര് കവര്‍ച്ചയ്ക്കിടെ നടത്തിയ അക്രമം എന്ന രീതിയിലാണ് ഗള്‍ഫ് ന്യൂസ് എഡിറ്റര്‍ ആദ്യം പോലീസിനെ വിവരമറിയിച്ചത്. തെളിവുകള്‍ നശിപ്പിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് ഒരു ചുറ്റികയും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് സംഘത്തിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ചോദ്യം ചെയ്യല്‍ വേളയില്‍, വഴക്കിനിടെ താന്‍ ഭാര്യയുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
വഴക്കിന് ശേഷം ഒന്നും സംസാരിക്കാന്‍ തയ്യാറാകാതെ ഭാര്യ കിടപ്പുമുറിയിലേക്ക് പോയി. പിന്നാലെ പോയ താന്‍ ഭാര്യയുടെ തലയില്‍ രണ്ട് തവണ ചുറ്റിക കൊണ്ട് അടിച്ചതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകമെന്ന് വരുത്തി തീര്‍ക്കാന്‍ സെയ്ഫ് നീക്കം ചെയ്യുകയും മുറി അലങ്കോലമാക്കിയിടുകയും ചെയ്തിരുന്നു.
32 വര്‍ഷം മുമ്പ് വിവാഹിതരായ ബ്രിട്ടണ് സ്വദേശികളായ ദമ്പതിമാര്‍ക്ക് ഒരു മകനുണ്ട്.
Post Your Comments