KeralaLatest NewsHealth & Fitness

മുരുകന്റെ മരണം; കൂടുതൽ ചോദ്യം ചെയ്യൽ ഇന്ന്

തിരുവനന്തപുരം: മതിയായ ചികിത്സ കിട്ടാതെ മരിച്ച അന്യസംസ്ഥാന തൊഴിലാളി മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കൊല്ലം ക്രൈം ബ്രാഞ്ച് എ സി പി അശോകന്‍റെ നേതൃത്വത്തിലാവും ചോദ്യം ചെയ്യല്‍. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയുമാണ് ഇന്ന് ചോദ്യം ചെയ്യുക.

കഴിഞ്ഞ ദിവസം കൊല്ലം അസീസിയ, മെ‍ഡിട്രീന ആശുപത്രിയിലെ ഡോക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്തിരുന്നു. മുരുകന്‍റെ മരണം സംബന്ധിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ പോലീസ് അറസ്റ്റ് ഉൾപ്പടെയുള്ള മറ്റു കാര്യങ്ങളിലേയ്ക്ക് പോലീസ് കടക്കുകയൊള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button