മാഹി: കേന്ദ്രഭരണ പ്രദേശമായ മാഹി കേരളത്തിലെ കുടിയന്മാർക്ക് പ്രീയപ്പെട്ട സ്ഥലമാണ് കാരണം മറ്റൊന്നുമല്ല വിലക്കുറവിൽ സുലഭമായി മാഹിയിൽ മദ്യം കിട്ടും. ദേശീയ-സംസഥാന പാതയുടെ അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ ഏപ്രില്‍ ഒന്നുമുതല്‍ മദ്യഷാപ്പുകള്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന്‍ മാഹിയിലെ മദ്യശാലകൾക്കും താഴ് വീണിരുന്നു.
എന്നാൽ ഇപ്പോൾ അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കാന്‍ അനുമതിയായിരിക്കുകയാണ്. ദേശീയപാതയോരത്തെ മദ്യനിരോധനം മുന്‍സിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മദ്യഷാപ്പുകള്‍ തുറക്കാന്‍ പുതുച്ചേരി എക്സൈസ് ഡെപ്യുട്ടി കമ്മിഷണര്‍ ഉത്തരവിറക്കിയത്.
മാഹി മേഖലയില്‍ മൊത്തം 64 മദ്യഷാപ്പുകളാണുള്ളത്. ഉത്തരവ് പുറത്തുവന്നതോടെ ദേശീയപാതയോരത്തെ 32 മദ്യശാലകള്‍ തുറക്കും. 17 ചില്ലറ വില്‍പനശാലകളും 15 ബാറുകളുമാണു തുറക്കുന്നത്.
Post Your Comments