മംഗളൂരു: കൂട്ട വാഹനാപകടത്തില്‍ മലയാളി മരിച്ചു. ബുധനാഴ്ച കര്‍ണാടകയിലെ ഭട്കലിലുണ്ടായ കൂട്ട വാഹനാപകടത്തില്‍ ലോറി ഡ്രൈവറായ ഉഡുപ്പി സ്വദേശിയും മഞ്ചേശ്വരം കുഞ്ചത്തൂരില്‍ താമസക്കാരനുമായ ജി എം നിഹാദി അബ്ദുല്ല (35) ആണ് മരിച്ചത്.
കേരളത്തിലേക്ക് ഗോവയില്‍ നിന്നും മത്സ്യവുമായി വരികയായിരുന്ന അബ്ദുല്ല ഓടിച്ച ലോറിയും, ബസുമാണ് ആദ്യം കൂട്ടിയിടിച്ചത്. ഇതിന് പിന്നാലെ വന്ന രണ്ട് ബസുകളും അപകടത്തില്‍പെട്ടാണ് കൂട്ട വാഹനാപകടം ഉണ്ടായത്. അപകടത്തില്‍ ഒരു ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു ബസ് ഡ്രൈവറായ ഗൗസ് സാഹിബ് (58), ക്ലീനര്‍ ലോകേഷ് (24) എന്നിവര്‍ക്കും, ബസ് യാത്രക്കാരായ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Post Your Comments