കുവൈറ്റ് : താൻ ജീവിച്ചിരുപ്പുണ്ടെന്ന് തെളിയിക്കാൻ 19 മാസം നിയമപോരാട്ടം നടത്തിയ യുവാവ് ഒടുവിൽ നാട്ടിലെത്തി.19 മാസങ്ങൾക്ക് മുമ്പ് അവധിക്ക് നാട്ടിലേക്ക് പുറപ്പെടാൻ കുവൈറ്റ് എയർപോർട്ടിൽ എത്തിയ ആന്ധ്രാ സ്വദേശി നരേഷ് കുമാറിനോടാണ് താങ്കളുടെ മൃതദേഹം നാട്ടിലേക്കയച്ചെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചത്.അതിന്റെ അർത്ഥം നരേഷിന് ഇനി സ്വന്തം രാജ്യത്തെത്താൻ അനുവാദമില്ലെന്നായിരുന്നു.
ഇമിഗ്രേഷൻ വകുപ്പിന്റെ കംപ്യൂട്ടറുകളിൽ ഇയാൾ മരിച്ചെന്ന് രേഖകൾ ഉള്ളതിനാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല.ഒടുവിൽ താൻ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കേണ്ടത് നരേഷിന്റെ ഉത്തരവാദിത്ത്വമായി മാറി.അന്വേഷിച്ചപ്പോൾ അതേ പേരിൽ ഒരാൾ മരിച്ചതായി അറിഞ്ഞു.ഒരേ പേരിലുള്ള രണ്ടുപേർക്കു കുവൈറ്റ് അധികൃതർ നൽകിയ സിവിൽ ഐഡിയിലെ നമ്പർ പരസ്പരം മാറിയതാണ് പ്രശ്‌നം.ഒടുവിൽ മരിച്ച നരേഷ് താനല്ല മറ്റൊരാളാണെന്ന് തെളിയിക്കാൻ ഒന്നര വർഷത്തിലേറെ വേണ്ടിവന്നു.അത്രയും കാലം ഔദ്യോഗിക രേഖകളിൽ മരിച്ച നരേഷയായി ജീവിക്കേണ്ടിവന്നു.സിവിൽ ഐഡി നേടുമ്പോഴും വിസ സ്റ്റാമ്പ് ചെയ്തു പാസ്‌പോർട്ടിൽ പതിക്കുമ്പോഴും എല്ലാം ശരിയായ വിവരങ്ങളാണോ നൽകിയിരിക്കുന്നത് എന്ന് പരിശോധിക്കാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം.
Post Your Comments