സിര്‍സ: ഗുര്‍മീത് റാം റഹിമിന്റെ സിര്‍സയിലെ ആശ്രമത്തില്‍ പരിശോധന തുടരുന്നു. പരിശോധനയില്‍ ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് പുറത്തുവരുന്നത്. ഗുര്‍മീതിന്റെ ആശ്രമത്തില്‍ അനധികൃത ഗര്‍ഭഛിദ്ര ക്ലിനിക്ക് കണ്ടെത്തി. ഗര്‍ഭഛിദ്ര ക്ലിനിക്ക്, പ്ലാസ്റ്റിക്ക് സര്‍ജറി കേന്ദ്രങ്ങള്‍ തുടങ്ങിയവ അന്വേഷണസംഘം കണ്ടെത്തി.
നിരവധി അസ്ഥികൂടങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുര്‍മീതിന് അനവധി ആഡംബര കാറുകളുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. ആശ്രമത്തില്‍ നിന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ആശ്രമത്തില്‍ പരിശോധന നടത്തിയത്.
ലാപ്‌ടോപ്പുകളും കംമ്പ്യുട്ടറുകളും ആയുധങ്ങളും ആശ്രമത്തില്‍ നിന്നു പോലീസ് പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു. ആശ്രമത്തിലെ ചില മുറികള്‍ സീല്‍ ചെയ്തതായും, ഇവ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മെഹ്‌റ വ്യക്തമാക്കിയിരുന്നു.
Post Your Comments