ന്യൂഡല്‍ഹി : എല്ലാവരേയും ഞെട്ടിച്ച് രാഹുല്‍ ഗാന്ധി ഒടുവില്‍ തന്റെ ആഗ്രഹം അറിയിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുക്കമെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടതെന്നും രാഹുല്‍ അമേരിക്കയിലെ ബെര്‍ക്ലിയില്‍ പറഞ്ഞു. പൊതുരംഗത്ത് തന്നെ കഴിവുകെട്ടയാളായി ചിത്രീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്.
മോദിയുടെ ആശയവിനിമയശേഷി മികച്ചതാണെങ്കിലും പാര്‍ട്ടിയിലും മന്ത്രിസഭയിലും ഒപ്പമുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്താറില്ലെന്നും രാഹുല്‍ പരിഹസിച്ചു. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം രാജ്യത്തെ ജനങ്ങളെ ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കലിഫോര്‍ണിയ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തകര്‍ത്തത് നേതാക്കളുടെ ധാര്‍ഷ്ട്യമാണെന്ന് തുറന്നുസമ്മതിച്ച് രാഹുല്‍ ഗാന്ധി. വീഴ്ചകള്‍ തിരുത്തി പാര്‍ട്ടി തിരിച്ചുവരും. യുവാക്കളുടേയും മുതിര്‍ന്നവരുടേയും കൃത്യമായ കൂട്ടായ്മയാണ് കോണ്‍ഗ്രസ്. കൂടുതല്‍ യുവാക്കളെ മുഖ്യധാരയിലേക്കും മുന്‍നിരയിലേക്കും എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments