Latest NewsNewsDevotional

കൃഷ്ണന്റെ കഥകളിലെ ആത്മീയത

ഹിന്ദു വിശ്വാസപ്രകാരം ഭഗവാൻ കൃഷ്ണൻ മറ്റു ദൈവങ്ങളിൽ നിന്നും വ്യത്യസ്തനാണ്.മറ്റു ദൈവങ്ങൾ അവരുടെ പ്രഭാവവും വ്യക്തിത്വവും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നുവെങ്കിൽ ഭഗവാൻ കൃഷ്ണൻ അതിരുകളില്ലാതെ വ്യക്തിത്വത്തിന് ഉടമയാണ്.അദ്ദേഹത്തിന്റെ ഓരോ കഥയും നമ്മെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നു.അദ്ദേഹത്തിന്റെ കഥയും വ്യക്തിത്വവും നോക്കിയാൽ, പഠിക്കാൻ കഴിയുന്ന ധാരാളം പാഠങ്ങൾ ഉണ്ട്.

നാം ഭക്തിയെക്കുറിച്ചു നോക്കുകയാണെങ്കിൽ അത് പല തരത്തിലുണ്ട്.ഐതീഹ്യങ്ങളിൽ ഗോപികമാർ ഭഗവാനെ കാമുകനായി കണ്ടു. സുധാമയ്ക്ക് അദ്ദേഹം സുഹൃത്തായിരുന്നു.ദ്രൗപതിക്ക് അടുത്ത സുഹൃത്തും ,സഹോദരനും രക്ഷകനുമായിരുന്നു. അടുത്തകാലത്തായി കുടുംബത്തെ മാറ്റി ഭഗവാനെ സ്നേഹിച്ച മീരാഭായിയെ കാണാം. കുരൂർ ‘അമ്മ അദ്ദേഹത്തെ ശാസിക്കുകയും മകനെപ്പോലെ കാണുകയും ചെയ്തു. ഒരു മുസ്ലീമായ ഭക്തന് കാളയായി വന്ന് ദർശനം നൽകിയതായി പറയുന്നു.

ഭക്തിക്ക് ഒരു പ്രത്യേക ഘടനയില്ലെന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.ആരായും, എന്തായെങ്കിലും അദ്ദേഹത്തെ ആരാധിക്കുന്നവർക്കായി കൃഷ്‌ണൻ അവിടെ ഉണ്ടാകും. കൃഷ്‌ണന്റെ അവതാരത്തിലെ അവതാരം എന്ന വാക്ക് രണ്ടു സംസ്‌കൃത വാക്കുകളായ ‘അവ ‘എന്നാൽ വരുന്നു ,’താര’ എന്നാൽ സ്റ്റാർ എന്നതിൽ നിന്നുമാണ് ഉണ്ടായത്. കംസൻ തിന്മയുമായി വാഴുന്ന കാലത്താണ് അദ്ദേഹം ജനിച്ചത്.

കംസൻ കൃഷ്ണന്റെ മാതാപിതാക്കളെ ജയിലിലാക്കി. തടവുകാരെ തടങ്കലിൽ വയ്ക്കാനായി ജയിലിനുള്ളിൽ ധാരാളം വാതിലുകൾ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എന്നിട്ടും അവരെ ചങ്ങലയാൽ ബന്ധിച്ചിട്ട് അനേകം ആളുകളെ കാവൽ നിർത്തി.

മാതാപിതാക്കൾ ആത്മാവിനെ പ്രതീകരിക്കുന്നു . സർവ്വശക്തനിൽനിന്നും നമ്മെ അകറ്റി നിർത്താനും, പ്രകാശത്തിന്റെ മാർഗ്ഗത്തിൽ നിലകൊള്ളാനും പല തടസ്സങ്ങൾക്കുമായി വാതിലുകൾക്കും മറ്റുo നിലകൊള്ളുന്നു.

പ്രതിബന്ധങ്ങൾ എത്ര ശക്തമായിരുന്നാലും ഭഗവാൻ ജയിലിൽ തന്നെ ജനിച്ചു. ശ്രീകൃഷ്ണന്റെ ചൈതന്യത്തിൽ നിന്ന് രക്ഷപ്പെടാൻ കാവൽക്കാർ, ചങ്ങല, ഇരുമ്പു ദണ്ഡ് എന്നിവയ്‌ക്കൊന്നും കഴിഞ്ഞില്ല. കൃഷ്ണന് മുൻപ് ജനിച്ച ആറു സഹോദരന്മാരെയും കംസൻ കൊന്നുവെന്നാണ് കഥയിൽ പറയുന്നത്. തന്റെ മരിച്ചുപോയ കുട്ടികളെ കൊണ്ടുവരാൻ ദേവകി ഒരിക്കൽ കൃഷ്ണനോട് ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. സ്മാര , ഉദ്‌ഗീത , പാരീസ്വംഗ, പതംഗ, ക്വുദാർഭ്രത്, ഗ്രാനി എന്നിവരായിരുന്നു അവർ. മനുഷ്യന്റെ വിവിധ ഇന്ദ്രിയങ്ങളായി നിലകൊള്ളുന്നു . സ്മര- മെമ്മറി/ ഓർമ്മ , ഉദ്‌ഗീത – പ്രഭാഷണം, പാരീസ്വാംഗ ചെവി അങ്ങനെ ഓരോന്നും നിലകൊള്ളുന്നു.

ശ്രീകൃഷ്ണൻ നീല നിറമോ മേഘങ്ങളുടെ നിറമോ ആയിരിക്കും . ഈ നിറം പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്നു. മഞ്ഞ നിറം ഭൂമിയെ കാണിക്കുന്നു. നീല ദേഹം, മഞ്ഞ വസ്ത്രങ്ങൾ എന്നിവയുടെ സംയോഗം ദൈവം സകലവുംഅതായത് ആകാശവും ഭൂമിയും ആണെന്ന് നമുക്ക് കാണിച്ചുതരുന്നു.

ഗോപികകളുടെ സ്നേഹം അതുല്യമായിരുന്നു. ഭക്ത്യാദരo ശാരീരികമോഹങ്ങളാൽ നിറഞ്ഞിരുന്നു എന്നു ചിലർ പറയുന്നു. എന്നാൽ ഗോപികമാർ വിവാഹിതരായിരുന്നു. അവർക്ക് കുടുംബത്തിന്റെ ഉത്തരവാദിത്വമുണ്ടായിരുന്നു. അവർ അമ്മമാരും, പെൺമക്കളും, സഹോദരിമാരും, ഭാര്യമാരും ആയിരുന്നു. അവർ സദാ സമയം ഭഗവാനെ മനസ്സിലേറ്റി തങ്ങളുടെ ദൈനംദിനജോലികൾ ചെയ്തുകൊണ്ടേയിരുന്നു. ഭഗവാനെ സ്നേഹിക്കുവാൻ എല്ലാ കാര്യങ്ങളും ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ഉത്തരവാദിത്തങ്ങളും ദൈനംദിന ചുമതലകളും ആത്മീയ ഉണർവിന് തടസ്സമാകാൻ പാടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button