തിരുവനന്തപുരം: തിരുച്ചിറപ്പള്ളിക്കു സമീപം ശ്രീരംഗത്തിനും പൊന്മലയ്ക്കുമിടയില് പാത ഇരട്ടിപ്പിക്കലും സിഗ്നല്‍ നവീകരണവും നടക്കുന്നതിനാല്‍ റെയില്‍വേ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. 30 വരെയാണ് ക്രമീകരണം.
പുലര്‍ച്ചെ അഞ്ചിനു പുറപ്പെടേണ്ട നാഗര്‍കോവില്‍- മുംബൈ സിഎസ്ടി ദ്വൈവാര ട്രെയിന്‍ 14,17,21,24, 28 തീയതികളില്‍ 90 മിനിട്ട് വൈകി പുറപ്പെടും. ഗുരുവായൂര്‍- ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് ഗുരുവായൂരില്‍നിന്ന് 29നും ചെന്നൈ- എഗ്മൂര്‍- ഗുരുവായൂര്‍ എക്സ്പ്രസ് 30നും തിരുച്ചിറപ്പള്ളി, കരൂര്‍ ജംഗ്ഷന്, സേലം, നാമക്കല്‍, വൃദ്ധാചലം വഴി തിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു.
Post Your Comments