Latest NewsNewsWomenLife Style

സിന്ദൂരം അപകടകാരിയോ ?

ഭാരത സ്ത്രീകളുടെ ഭാവ ശുദ്ധിയെ സൂചിപ്പിക്കുന്നതാണ് തിരുനെറ്റിയിലെ സിന്ദൂരതിലകം. വിവാഹം കഴിച്ച സ്ത്രീകൾ നെറ്റിയിൽ സിന്ദൂരക്കുറി അണിയണമെന്നു വാശിപിടിക്കുന്നവർ ഒന്ന് കേൾക്കുക.

സിന്ദൂരം അപകടകാരിയാണെന്ന് അമേരിക്കൻ പഠനങ്ങൾ പറയുന്നു. ഇന്ത്യയിലും അമേരിക്കയിലും വിൽക്കുന്ന സിന്ദൂരത്തിൽ അപകടകരമായ അളവിൽ ഈയം ചേർന്നിട്ടുണ്ട്. മതപരമായ ആവശ്യങ്ങൾക്കു സിന്ദൂരം കൂടുതലായി ഉപയോഗിക്കുന്നവരാണ് പലരും. ഇതിനു പുറമെ സൗന്ദര്യ വർദ്ധക വസ്തുവായും ഇതുപയോഗിക്കാറുണ്ട്.സിന്ദൂരത്തിന് കടും ചുവപ്പു നിറം ലഭിക്കാൻ ലെഡ് റെട്രോക്‌സൈഡ് കലർത്തുന്നതായാണ് കണ്ടെത്തൽ.അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ 118 സാമ്പിളുകൾ പരിശോധിച്ചതിൽ 95 എണ്ണവും ദക്ഷിണേന്ത്യയിൽ നിന്നുള്ളതാണ്.

ഈയത്തിന്റെ അംശമുള്ള വസ്തു ശ്വസിക്കുന്നതോ വയറിനുള്ളിൽ കടക്കുന്നതോ അപകടകരമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ന്യൂ ജേഴ്‌സിയിലെ റൂട് ജേർസ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഡോക്ടർ ഡെറിക് ഷെൻഡിൽ പറയുന്നു. ഒരു ഗ്രാം സിന്ദൂരത്തിൽ ഒരു മൈക്രോ ഗ്രാം ഈയം അടങ്ങിയിട്ടുണ്ട്. മനുഷ്യരിൽ പ്രത്യേകിച്ചും ആറ് വയസിനു താഴെയുള്ള കുട്ടികളിൽ ഈയത്തിന്റെ സാമീപ്യമുണ്ടായാൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകും.രക്തത്തിൽ ഈയത്തിന്റെ നേരിയ അംശം ഉണ്ടായാൽ ബുദ്ധി, ശ്രദ്ധിക്കാനുള്ള കഴിവ്, പഠനമികവ് ഇവയെല്ലാം പ്രതികൂലമായി ബാധിക്കും. സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഈയത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഒരു ഗ്രാം സൗന്ദര്യവർദ്ധക വസ്തുവിൽ 20 മൈക്രോ ഗ്രാമിൽ കവിഞ്ഞു ഈയം പാടില്ല എന്ന നിയമം നിലവിൽ വരണം. അമേരിക്കയിൽ ഇത് പ്രാബല്യത്തിൽ വന്നെങ്കിലും ഇന്ത്യ ഇതുവരെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button