Latest NewsNewsIndia

മായം ചേർത്ത പലഹാരം വിറ്റ കടയുടമയ്ക്ക് പിഴ

ചെന്നൈ : മായം ചേര്‍ത്ത പലഹാരം വിറ്റ കടയുടമയ്ക്ക് 55,000 രൂപ പിഴ. ജില്ലാ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റെഡ്ര്ഡസല്‍ ഫോറമാണ് വേണുഗോപാൽ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിഴ ഈടാക്കിയിരിക്കുന്നത്. 2016 സെപ്റ്റംബര്‍ 15നാണ് സ്പെഷ്യൽ ബാദുഷ വേണുഗോപാൽ വാങ്ങിയത്. തുടർന്ന് ഇത് കഴിച്ചതിന് ശേഷം ഛര്‍ദ്ദിയും, വയറിളക്കവും ഉണ്ടാകുകയായിരുന്നു.

മൂന്ന് ദിവസത്തിന് ശേഷം വേണുഗോപാല്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥര്‍ കടയില്‍ എത്തി പരിശോധന നടത്തുകയും സാംമ്പിള്‍ ശേഖരിക്കുകയും ചെയ്തു. പരിശോധനയില്‍ പലഹാരം പഴകിയതാണെന്നും. ഇത് ത്വക്ക് രോഗങ്ങള്‍, തലവേദന എന്നീ അസുഖങ്ങള്‍ക്കും കാരണമാകുന്നുവെന്നും കണ്ടെത്തി. പരാതിക്കാരന് 5ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ നിർദേശിച്ചു. പിന്നീട് ബെഞ്ച് നടത്തിയ വാദത്തില്‍ പരാതിക്കാരന് കടയുടമ 55,000 രൂപ നല്‍കാന്‍ വിധിയായി.

shortlink

Related Articles

Post Your Comments


Back to top button