കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ പ്രധാന വില്ലന്‍ ആഹാര പദാര്‍ത്ഥങ്ങളില്‍ രുചിയ്ക്കായി ചേര്‍ക്കുന്ന ഈ രാസവസ്തു. ഇതോടെ പൊട്ടാസ്യം ബ്രോമേറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഫുഡ് സേഫ്റ്റി സ്റ്റാന്റേഡ് അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റ് ചേര്‍ക്കുന്നത് നിരോധിച്ചിരിക്കുന്നത്. ആരോഗ്യത്തെ ബാധിക്കുന്ന പൊട്ടാസ്യം അയോഡേറ്റ് , പൊട്ടാസ്യം ബ്രോമേറ്റ് എന്നിവ ഭക്ഷണോല്‍പ്പന്നങ്ങളില്‍ ചേര്‍ക്കുന്നത് കുറ്റകരമാകും.
84 ശതമാനം കമ്പനികളുടെ ബ്രഡ്, ബണ്‍, ബിസ്‌കറ്റ് എന്നിവയില്‍ ക്രമാതീതമായ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായി സെന്‍്ട്രല്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ശരീരത്തിന് ദോഷകരമായ പൊട്ടാസ്യം ബ്രോമേറ്റ് , പൊട്ടാസ്യം അയോഡേറ്റ് എന്നിവ അടങ്ങിയിരിക്കുന്നതാാണ് കണ്ടെത്തിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇവയുടെ ഉപയോഗം കുറ്റകരമാകും വിധം നിരോധിച്ചിരിക്കുന്നത്. പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുമെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഓഫ് റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പൊട്ടാസ്യം അയോഡേറ്റ് തൈറോയിഡ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രാസ പദാര്‍ത്ഥമാണ്. ഇത് പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.
ബേക്കറി, ബ്രഡ് ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ധാന്യപ്പൊടി തയ്യാറാക്കുന്നതി ലേക്കാണ് പൊട്ടാസ്യം ബ്രോമൈറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍ ശരീരത്തിന് ദോഷകരമായ ഇത്തരം പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എക്സ്പേര്‍ട്ട് കമിറ്റി ഓണ്‍ ഫുഡ് ആഡിറ്റീവ്സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments