കൊല്ലം: ബേക്കറി പലഹാരങ്ങളിലും നെയ്യിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന മൃഗക്കൊഴുപ്പ് വ്യാപകമായി ചേര്‍ക്കുന്നതായി റിപ്പോർട്ട്.അറവ് മാലിന്യം ഉരുക്കിയെടുത്താണ് വൃത്തിഹീനമായ സാഹചര്യത്തിൽ മൃഗക്കൊഴുപ്പ് ഉണ്ടാക്കുന്നത്.വിവിധ ഇടങ്ങളില്‍ നിന്നും അതിരാവിലെ തന്നെ ഇറച്ചി മാലിന്യം ശേഖരിച്ചു രഹസ്യമായി ഉണ്ടാക്കി വിൽക്കുന്നതായും റിപ്പോർട്ട് ഉണ്ട്.
ഇറച്ചിമാലിന്യം തിളപ്പിച്ച് ഉരുക്കുമ്പോൾ അസഹനീയമായ ദുർഗ്ഗന്ധമാണ് പ്രദേശത്ത് ആകമാനം.ഇവിടെ ഉണ്ടാക്കുന്ന മൃഗക്കൊഴുപ്പ് കൊല്ലത്തെ പ്രധാനപ്പെട്ട ബേക്കറികളിലേക്കാണ് കുറഞ്ഞ വിലയിൽ വില്പന നടത്തുന്നത്.ബേക്കറികളിൽ പഫ്സിലും മറ്റും ഉപയോഗിക്കുന്നത് ഈ കൊഴുപ്പാണ്.
നെയ്യും ഡാള്‍ഡയും ചേര്‍ത്തുണ്ടാക്കുന്ന, പഫ്സ് പോലെയുള്ള പലഹാരങ്ങളിൽ ചേർത്തു വമ്പിച്ച കൊള്ളലാഭം ഉണ്ടാക്കുകയാണ് ബേക്കറികളുടെ ലക്‌ഷ്യം.ഇത്തരത്തില്‍ വൃത്തിഹീനമായി തയ്യാറാക്കുന്ന കൊഴുപ്പ് ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്നത് ക്യാന്‍സര്‍ വരെ ഉണ്ടാക്കാമെന്ന് വിദഗ്ദര്‍ പറയുന്നു. ഏഷ്യാനെറ്റ് നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.
Post Your Comments