മാറിയകാലത്തെ ഭക്ഷണ രീതി കുട്ടികളുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. കുട്ടികള്‍ക്കായി പരമ്പരാഗത രീതിയില്‍ നിന്നും മാറി പുതിയ ഭക്ഷണ രീതി തേടി പോകുന്ന മാതാപിതാക്കള്‍ അതിനു പിന്നിലെ ദോഷങ്ങള്‍ അറിയാതെ പോകുന്നു. പാക്കറ്റ് ഭക്ഷണങ്ങളും. റെഡി ടു കുക്ക് ഭക്ഷണങ്ങളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും വളരെ വലുതാണ്. അതിനാല്‍ ചുവടെ പറയുന്ന ആറു ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കതിരിക്കുക
1. പെപ്സി,കോക്കകോള പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ വാങ്ങി നല്‍കുന്നത് നിര്‍ത്തുക.വലിയ ആരോഗ്യ പ്രശ്നങ്ങള്‍ കുട്ടികളില്‍ ജനിപ്പിക്കുവാന്‍ ഈ പാനീയങ്ങള്‍ വഴി തെളിയിക്കുന്നു. ഇതിനു പകരമായി പ്രകൃതിദത്ത പാനീയങ്ങളായ സംഭാരം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളം കൊടുക്കുക
2 പിസ്, സാന്‍വിച്ച്, കെഎഫ്സി തുടങ്ങിയ ജങ്ക് ഫുഡുകള്‍ കൊടുക്കാതിരിക്കുക
3. കുട്ടികൾക്ക് ഒന്നില്‍ കൂടുതല്‍ തവണ കാപ്പി കൊടുക്കുന്നുണ്ടെങ്കിൽ ഉടൻ അത് നിർത്തുക. കഫീനിന് അടിമപ്പെടുന്നത് ആരോഗ്യത്തെ ദോശകരമായി ബാധിക്കും. പകരം ഹെൽത്ത് ഡ്രിങ്കുകൾ നൽകിയാൽ കുട്ടികൾക്ക് ഉന്മേഷം ലഭിക്കുന്നു.
4. ഫ്രൈ വിഭവങ്ങൾ വീട്ടിൽ തന്നെ വെളിച്ചെണ്ണയിൽ പാകം ചെയ്തു നൽകുക. എന്നാൽ കടകളിൽനിന്ന് പാക്കറ്റിലാക്കി വാങ്ങുന്ന ഫ്രൈ വിഭവങ്ങൾ ഒഴിവാക്കുക
5. കുട്ടികള്‍ക്ക് സോഡയും സോഡയടങ്ങിയ ഭക്ഷണങ്ങളും നല്‍കരുത്. കാരണം സോഡ കുടിക്കുന്ന കുട്ടികളിലെ ബുദ്ധിയെ അത് ദോഷമായി ബാധിക്കുമെന്നു ചില പഠനങ്ങള്‍ ചൂണ്ടി കാട്ടുന്നു.
6.കൃത്രിമ മധുരം നിറഞ്ഞ ബേക്കറി പലഹാരങ്ങൾ നിർബന്ധമായും ഒഴിവാക്കുക. കാരണം നിങ്ങളുടെ കുട്ടികളിൽ കൗമാരത്തിൽ തന്നെ ചിലപ്പോള്‍ പ്രമേഹം വരുത്തിവച്ചേക്കാം.
Post Your Comments