Latest NewsKeralaNews

ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ പൊതുസമൂഹത്തിന് അറിയാം; പ്രശാന്ത് ഭൂഷണ്‍

തിരുവനന്തപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരാരെന്നു പൊതുസമൂഹത്തിന് നന്നായി അറിയാമെന്നു സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

എ.ഐ.വൈ.എഫ്. സംഘടിപ്പിച്ച സോണി ബി. തെങ്ങമം അനുസ്മരണത്തില്‍ ‘സംഘപരിവാര്‍ കാലത്തെ ഇന്ത്യന്‍ ജനാധിപത്യം’ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിക്കപ്പെടുന്നത് ഗൗരി ലങ്കേഷിനെ കൊന്നവരാണ്. സത്യത്തില്‍ അവരാണ് കൊലപാതകത്തിനെതിരേ പ്രതികരിച്ചവരെയൊക്കെ ഭീഷണിപ്പെടുത്തുകയും ട്രോളുകള്‍ വഴി അപമാനിക്കുകയും ചെയ്യുന്നത്. രാഷ്ടപതി മുതലുള്ള മറ്റെല്ലാ പ്രധാനപ്പെട്ട സ്ഥാനങ്ങളിലും ആര്‍.എസ്.എസ്. അനുഭാവികളെ തിരുകിക്കയറ്റിക്കഴിഞ്ഞു. സത്യത്തില്‍ ഇത്തരം പ്രവണതകള്‍ രാജ്യത്തിന്റെ അഖണ്ഡത നശിപ്പിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button