Latest NewsIndiaNews

ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നു; ചട്ടവിരുദ്ധമെന്ന് പ്രശാന്ത് ഭൂഷണ്‍

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒരു വർഷത്തേക്കു കൂടിയാണ് കേന്ദ്രസർക്കാർ നീട്ടി നൽകിയത്.

ന്യൂഡൽഹി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മേധാവി എസ്.കെ.മിശ്രക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നെന്നും പ്രതിപക്ഷ നേതാക്കള്‍ക്കെതിെര വിശ്വാസ്യതയില്ലാത്ത കേസെടുക്കുന്നെന്നും ആരോപണം. എസ്.കെ. മിശ്രയുടെ കാലാവധി നീട്ടിയത് ചട്ടവിരുദ്ധമെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒരു വർഷത്തേക്കു കൂടിയാണ് കേന്ദ്രസർക്കാർ നീട്ടി നൽകിയത്. ആദായനികുതി കേഡറിലെ 1984 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനാണ് 60 കാരനായ മിശ്ര. 2018 നവംബർ 19ന് ആണ് അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയായി നിയമിതനായി.

Read Also: വിവാദങ്ങളിൽ നിറയുന്ന ശബ്ദ സന്ദേശം.. ജയിലില്‍വെച്ച്‌ റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ഡി.ഐ.ജി; ശബ്ദം തന്റേതെന്ന് സമ്മതിച്ച്‌ സ്വപ്‌ന

അതേസമയം രണ്ടുവർഷത്തേക്കാണ് ഇ.ഡി ഡയറക്ടറുടെ കാലാവധി. അതുപ്രകാരം സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി അടുത്തയാഴ്ച അവസാനിക്കേണ്ടതാണ്. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിൽ റവന്യൂ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് മിശ്രയുടെ നിയമന കാലാവധി നീട്ടിനൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button