ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരുമ്പോള്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്ത് കഴിക്കണം, കഴിക്കരുത് എന്ന് നിര്‍ബന്ധിക്കുന്നത് ഇന്ത്യയുടെ സംസ്കാരമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം. യങ് ഇന്ത്യ ന്യൂ ഇന്ത്യ എന്ന വിഷയത്തിലാണ് പ്രധാനമന്ത്രി ന്യൂ ഡല്‍ഹിയിലെ വിങ്ക്യന് ഭവനില്‍ സംസാരിച്ചത്.
ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ അപലപിച്ച് നേരത്തെ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തിലാണ് നരേന്ദ്രമോദിയുടെ പ്രസംഗം.
Post Your Comments