ന്യൂഡൽഹി: ദേശീയ പെൻഷൻ പദ്ധതിയിൽ(എൻപിഎസ്) അംഗമാകാനുള്ള പ്രായ പരിധി ഉയർത്തി. 60 വയസിൽ നിന്ന് 65 വയസ്സാണ് അംഗമാകാനുള്ള ഉയർന്ന പ്രായ പരിധി. പെന്ഷന് ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അഥോറിറ്റി (പിഎഫ്ആര്‍ഡിഎ)യാണ് ഇക്കാര്യം തീരുമാനിച്ചത്. പെൻഷൻ റെഗുലേറ്റർ ബോർഡിന്റെ തീരുമാനം അംഗീകരിച്ചുവെന്നും ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും പിഎഫ്ആര്‍ഡിഎ ചെയർമാൻ ഹെർമന്ത് അറിയിച്ചു.
18 വയസിനും 60 നും ഇടയിൽ പ്രായമുള്ളവർക്കെ നിലവിൽ ൻപിഎസിൽ അംഗമാകാൻ സാധിക്കൂ. ഉയർന്ന പ്രായപരിധി 65 വയസാക്കി ഉയർത്താൻ പോകുകയാണെങ്കിലും വയസ് വരെ പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുമെന്നും അസംഘടിത മേഖലയുള്ളവരെ കൂടി ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനാണ് ശ്രമമെന്നും ഹേമന്ത് പറഞ്ഞു.
Post Your Comments